രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും
കുറ്റിപ്പുറം : നിളയോരം പാർക്ക് രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നിർദേശപ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ചായിരുന്നു നവീകരണം. നിർമ്മിതി കേന്ദ്രക്കായിരുന്നു നിർമാണച്ചുമതല. ഡിജിറ്റൽ ലൈബ്രറി, ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശനകവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ എന്നിവയാണ് പുതുതായി നിർമിച്ചത്.
26-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ ചേർന്ന സ്വാഗതസംഘം യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ. സഹീർ, ബഷീർ പാറക്കൽ, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പത്‌മകുമാർ, പഞ്ചായത്തംഗങ്ങൾ, ടെക്നോ ആർക്കിടെക്ചർ വിജയകുമാർ, പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി, സി. മൊയ്തീൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here