HomeNewsInitiativesപുതിയ വ്യവസ്ഥകൾ പാലിക്കുന്ന ജില്ലയിലെ ആദ്യബസിന്റെ കന്നിയോട്ടം സിദ്ദിഖിന്റെ ചികിത്സയ്ക്ക്‌

പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ജില്ലയിലെ ആദ്യബസിന്റെ കന്നിയോട്ടം സിദ്ദിഖിന്റെ ചികിത്സയ്ക്ക്‌

ninu-star

പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ജില്ലയിലെ ആദ്യബസിന്റെ കന്നിയോട്ടം സിദ്ദിഖിന്റെ ചികിത്സയ്ക്ക്‌

മങ്കട: 2017 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലായ മോട്ടോര്‍ വാഹനനിയമം പൂര്‍ണമായി പാലിച്ച് സുരക്ഷാ സംവിധാനങ്ങളുമായി ഓട്ടംതുടങ്ങുന്ന ജില്ലയിലെ ആദ്യബസിന്റെ കന്നിയോട്ടത്തിന്റെ വരുമാനം സിദ്ദിഖിന്റെ ചികിത്സയ്ക്ക്.

തളര്‍ച്ചരോഗംബാധിച്ച് കഴിയുന്ന താഴെക്കോട് മാമ്പറ്റ പറമ്പില്‍ സമിയുള്ള -ജമീല ദമ്പതികളുടെ മകന്‍ 13കാരനായ സിദ്ദിഖിന്റെ ചികിത്സയ്ക്കാണ് നിനുസ്റ്റാര്‍ ബസിന്റെ കന്നിയോട്ടം.

ജന്‍മനാ തളര്‍ച്ചയിലായ ഈ 13 കാരനെ ഇപ്പോഴും എടുത്തുകൊണ്ടു നടക്കണം. നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്.

ഇവരുടെ ദുരിതം അറിഞ്ഞ നിനൂ സ്റ്റാര്‍ ബസിന്റെ ഉടമ പടപ്പറമ്പ് വളഞ്ഞിപ്പുലാന്‍ കരീം തന്റെ ബസിന്റെ കന്നിയോട്ടം സിദ്ദിഖിന്റെ ചികിത്സയ്ക്കായി നിശ്ചയിക്കുകയായിരുന്നു.

കരീമിന്റെ ബസുകള്‍ ഇതിനുമുന്‍പും ഇത്തരം സേവനം നടത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ ചികിത്സയ്ക്കായി യാത്രക്കാരും നാട്ടുകാരും സഹകരിക്കുമെന്നാണ് പ്രതീക്ഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!