പത്താം തരം, ഹയർ സെക്കന്ററി തുല്യത കോഴ്സുകൾക്ക് രജിസ്ട്രേഷൻ ഈ മാസം 10 ന് അവസാനിക്കും
കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാസാക്ഷരതാ മിഷൻ കുറ്റിപ്പുറം മേഖലാ മീറ്റിംഗ് കുററിപ്പുറം ബ്ലോക്ക് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു. പത്താം തരം, ഹയർ സെക്കന്ററി റജിസ്ട്രേഷൻ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി സിദ്ധീഖ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കോ ഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.
പട്ടിക ജാതി , പട്ടിക വർഗം , ഭിന്നലിംഗം , ഭിന്ന ശേഷി എന്നീ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യപഠനവും ജനറൽ വിഭാഗ ത്തിൽ പത്താം തരം 1900 ഹയർ സെക്കന്ററി 2300 എന്നിങ്ങനെ ഫീസ് നിരക്ക് ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനു വേണ്ടിയും 9995882699 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . മിക്ക പഞ്ചായത്തുകളിലും പ്രൊജക്റ്റ് വെച്ചിട്ടുണ്ട് ഇതു ജനറൽ വിഭാഗത്തിൽ ഫീസ് അടുക്കുന്നവർക്ക് തിരിച്ചു നൽകും.
ചടങ്ങിൽ അസി. കോ- ഓർഡിനേറ്റർമാരായ ശ്രീമതി പാർവ്വതി പി.വി ശ്രീ ശാസ്ത്ര പ്രസാദ് പി.വി, നോഡൽ പ്രേരക്മാരായ കെ ടി നിസാർ ബാബു , ശ്രീധരൻ, ശോഭന, സതി എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here