‘ഞങ്ങളും കൃഷിയിലേക്ക്’ എടയൂർ പഞ്ചായത്ത് തല ഉൽഘാടനം
കുറ്റിപ്പുറം ബ്ലോക്ക് എടയൂർ പഞ്ചായത്ത് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഉൽഘാടനം 19 മെയ് 5 മണിക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള തരിശുഭൂമിയിൽ എടയൂർ മുളക് നട്ടുകൊണ്ട് ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ രജിന വാസുദേവൻ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷം വഹിച്ചു. കേരളത്തിന് കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനായി എല്ലാവരും കൃഷിയിലേക്ക് ഇറങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എം.എൽ.എ പ്രസംഗിച്ചു. ജനനിബിഡമായ ചടങ്ങിൽ കൃഷി സംസ്കാരം തിരിച്ചു പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സബാഹ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വൈസ് പ്രസിഡന്റ് വേലായുധൻ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ വിനോദ്, പഞ്ചായത്ത് ജീവനക്കാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കേര സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ, അംഗൻവാടി ടീച്ചർമാർ, സ്കൂൾ വിദ്യാർത്ഥികൾ, കർഷകർ, കൃഷിഭവൻ അസിസ്റ്റന്റ്മാരായ പ്രഭു കുമാർ, റസിയ, പ്രിയ പ്രകാശ് എന്നിവരെല്ലാം എടയൂർ മുളക്‌തൈകൾ നട്ടു കൊണ്ട് ചടങ്ങിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here