HomeNewsAgriculture“ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

“ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

njangalum-krishiyilek-valanchery-2022

“ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

വളാഞ്ചേരി :കേരള സംസ്ഥാന കൃഷി വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ
അധ്യക്ഷനായി.5000 ത്തോളം മല്ലിക തൈകളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.ഓണത്തിന് പൂവ് പറിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.വളാഞ്ചേരി കൃഷി ഓഫീസർ മൃതുൽ വിനോദ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർ പേഴ്സൺ ദീപ്തി ഷൈലേഷ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ മാരായ സിദ്ധീഖ് ഹാജി, ശൈലജ കെ വി, നൂർജഹാൻ,തസ്‌ലീമ നദീർ, സുബിത രാജൻ, ആബിദ മൻസൂർ, ഷാഹിന റസാഖ്, ബദരീയ, ഹസീന വി, ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, ഉദ്യോഗസ്ഥാർ, പി പി ഷാഫി, നസീറലി, കെ മുജീബ് റഹ്മാൻ, ചെഗുവേര കൾച്ചറൽ ഫോറം ഭാരവാഹികളായ മുഹമ്മദ്‌ സാലി, കെ പി ഗഫൂർ, സുരേഷ് കുമാർ മലയത്ത്, ഡിവിഷൻ (5) സമിതി അംഗങ്ങൾ,തൊഴിലുറപ്പ് ജീവനക്കാർ, പ്രദേശത്തെ നാട്ടുകാർ തുടങ്ങിയവർ പദ്ധതിയുടെ ഭാഗമായി….


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!