HomeNewsAgricultureവളാഞ്ചേരി നഗരസഭയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

njattuvela-2023-valanchery

വളാഞ്ചേരി നഗരസഭയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈ, പച്ചക്കറി വിത്ത്, 50ശതമാനം സബ്സിഡി നിരക്കിൽ തെങ്ങിൽ തൈ എന്നിവയുടെ വിതരണവും നടന്നു. കൃഷിയിൽ സ്വായം പര്യാപ്ത കൈവരിക്കുക എന്ന പദ്ധതിയുടെ ഭാഗമായും, ജൈവ പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ആണ് തൈകൾ വിതരണം ചെയ്യുന്നത്. കൃഷി ഓഫീസർ ഹനി ഗംഗാദരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ, കെ.വി ശൈലജ, കെ.വി ഉണ്ണികൃഷ്ണൻ, കർഷക സമിതി പ്രതിനിധികളായ ശംസുദ്ധീൻ പാറക്കൽ, വി.പി അബ്ദുറഹിമാൻ, വി.ടി മുസ്തഫ, വി.പി. അബ്ദുൽ സലാം, ഖാദർ കണ്ടനാടൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!