HomeNewsArtsഞെരളത്ത് സംഗീതോത്സവം ഇന്ന് സമാപിക്കും

ഞെരളത്ത് സംഗീതോത്സവം ഇന്ന് സമാപിക്കും

violin-solo

ഞെരളത്ത് സംഗീതോത്സവം ഇന്ന് സമാപിക്കും

അങ്ങാടിപ്പുറം: സോപാന സംഗീതാചാര്യൻ ഞെരളത്ത് രാമപൊതുവാളിന്റെ സ്മരണക്കായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം സംഘടിപ്പിച്ച ഞെരളത്ത് സംഗീതോത്സവം തിങ്കളാഴ്ച സമാപിക്കും. ഞായറാഴ്ച ചെമ്പൈ സി കെ വെങ്കിട്ടരാമൻ അവതരിപ്പിച്ച വയലിൻ സോളോയോടെ ആയിരുന്നു തുടക്കം. പിന്നണിയിൽ ദേവിപ്രസാദിന്റെ മൃദംഗം വായന ശ്രദ്ധേയമായി. 125 സംഗീതാരാധകരാണ് ഞായറാഴ്ച സംഗീതാർച്ചന നടത്തിയത്. കലൂർ ബ്രദേഴ്സ് പാലക്കാട്, ഭവിനേഷ് അങ്ങാടിപ്പുറം, ദിലീപ് നമ്പൂതിരി അങ്ങാടിപ്പുറം, പോണ്ടിച്ചേരിയിലെ അഞ്ച് വയസുകാരി തൻമയ എന്നിവർ അവതരിപ്പിച്ച സംഗീതം ആസ്വാദകർക്ക് ഹരമായി. വൈകിട്ട് വിനോദ് കൊപ്പം അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ ഡോ. കുഴൽമന്ദം ജി രാമകൃഷ്ണൻ, വെള്ളിനേഴി സതീഷ് എന്നിവർ പക്കമേളമൊരുക്കി.

violin-solo

ഞെരളത്ത് സം​ഗീതോത്സവത്തിൽ ചെമ്പൈ സി കെ വെങ്കിട്ടരാമൻ അവതരിപ്പിച്ച വയലിൻ സോളോ.

തിങ്കളാഴ്ചത്തെ പരിപാടികൾ
രാവിലെ 7.30 മുതൽ 9.30 വരെ സംഗീതാരാധന. 10ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനം, തുടർന്ന് സംഗീതാർച്ചന. രാത്രി ഏഴിന് സംഗീതോത്സവത്തിന്റെ പക്കമേളക്കാർ പങ്കെടുക്കുന്ന താളവാദ്യസംഗമം. എട്ടിന് ശൈലജ ബാലഗോപാലന്റെ നേതൃത്വത്തിൽ ഘനസംഘം ആലപിച്ച് സമാപനം.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!