രമ്യഹരിദാസിനെതിരായ പരാമർശം: എ.വിജയരാഘവനെതിരെ കേസെടുക്കില്ല
തിരുവനന്തപുരം: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘനെതിരെ കേസെടുക്കില്ല. വിജയരാഘവനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും വിജയരാഘവൻ നടത്തിയിട്ടില്ലെന്നാണ് നിയമോപദേശം. മലപ്പുറം എസ്.പി പ്രതീഷ് കുമാറിനാണ് നിയമോപദേശം നൽകിയത്. പ്രതീഷ് കുമാർ ഇതുമായി ബന്ധപ്പെട്ട് തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാറിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
അതേസമയം, എ.വിജയരാഘവനെതിരെ കേസെടുക്കാത്തത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരനെതിരെ സ്വമേധയ കേസെടുത്ത വനിത കമീഷൻ എ.വിജയരാഘവനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here