HomeNewsHealthകുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല

snake-venom

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല

മലപ്പുറം: കൊണ്ടോട്ടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രികളിൽ പാമ്പുകടിച്ചാലുള്ള പ്രതിവിഷമായ ആൻറിവെനം ഇല്ല. ഇവിടെനിന്ന് പ്രഥമശുശ്രൂഷ നൽകി തൃശ്ശൂരിലേക്കോ എടപ്പാളിലേക്കോ ആണ് അയയ്ക്കുക. എന്നാൽ ബാക്കി എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പാമ്പിൻവിഷത്തിന്റെ പ്രതിവിഷം ലഭ്യമാണ്. വളരെ കുറഞ്ഞ പാമ്പുകടി കേസുകളും മരണവും മാത്രമേ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ.
snake-venom
നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിവെനമുണ്ട്. കൊണ്ടോട്ടിയിൽ താലൂക്ക് ആശുപത്രിയിലും മേഖലയിലെ സ്വകാര്യ ആശുപത്രികളിലും ഇതു ലഭ്യമല്ല. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആൻറിവെനം ലഭ്യമല്ല. അടുത്തിടെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതിനാൽ സൗകര്യങ്ങളായി വരുന്നതേയുള്ളൂവെന്നാണ് അധികൃതർക്ക് ഇതിനു പറയാനുള്ള കാരണം. കുറ്റിപ്പുറത്തുനിന്ന് തിരൂരിലേക്കോ എടപ്പാളിലേക്കോ ആണ് രോഗികളെ കൊണ്ടുപോകുക. 20 കിലോമീറ്ററോളം വരും രണ്ടിടത്തേക്കുമുള്ള ദൂരം.
ആന്റിവെനമുള്ള പ്രധാന സ്വകാര്യ ആശുപത്രികൾ
എടപ്പാൾ ആശുപത്രി, വളാഞ്ചേരി നടക്കാവിൽ ആശുപത്രി, കോട്ടയ്ക്കൽ ആസ്റ്റർ മിംസ്, അൽമാസ്, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രി, മൗലാനാ, കിംസ് അൽഷിഫ, ഇ.എം.എസ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!