കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു
മലപ്പുറം: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകൾ, പാർക്കുകൾ, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു. വഴിക്കടവ്–നാടുകാണി, നിലമ്പൂർ- കക്കാടംപൊയിൽ പാതകളിൽ അവശ്യ സർവീസ് ഒഴികെയുള്ള യാത്രകൾക്ക് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ നിരോധമേർപ്പെടുത്തി. മുഴുവൻ ഖനന പ്രവർത്തനങ്ങൾക്കും നിരോധം ഏർപ്പെടുത്തി. ക്വാറികളിലും ക്രഷറുകളിലും സ്റ്റോക്ക് നിയമാനുസൃത പാസ് മുഖേന ക്ലിയർ ചെയ്യുന്നതിനും ദുരന്ത നിവാരണ പ്രവർത്തികളുടെ ഭാഗമായുള്ള മണ്ണുനീക്കം, മണ്ണിടൽ എന്നിവയ്ക്ക് ബാധകമല്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here