യു .എ.ഇ.യിൽ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് നീട്ടി
ദുബായ്: യു .എ.ഇ.യിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വച്ചു .
ഫെബ്രുവരി 4 മുതലാണ് രാജ്യത്ത് തൊഴിൽ വിസ ലഭിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിലായത്. ഈ തീരുമാനം നടപ്പിലാക്കുന്നത് തത്ക്കാലം നീട്ടി വക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ല. മനുഷ്യ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിത്. എല്ലാ രാജ്യങ്ങളിലെയും പൗരൻമാർക്ക് ഇൗ ഇളവ് ബാധകമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here