വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിൽ ഇന്ന് മുതൽ പിഴയില്ല
കുറ്റിപ്പുറം: വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സർട്ടിഫിക്കറ്റ് (സി.എഫ്) പരിശോധനക്ക് കാലതാമസം വരുത്തിയാൽ തിങ്കളാഴ്ച മുതൽ പിഴ ഈടാക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടു. സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വീതമുള്ള പിഴയാണ് തിങ്കളാഴ്ച മുതൽ ഈടാക്കേണ്ടതില്ലെന്ന് കമീഷണർ പ്രത്യേക സർക്കുലർ വഴി ഉത്തരവിറക്കിയത്. 2016 ഡിസംബർ 29ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ പ്രകാരം സി.എഫ് പുതുക്കുമ്പോഴുള്ള പിഴ ഈടാക്കുന്നത് ഹൈകോടതി ഇടക്കാല ഉത്തരവിൽ റദ്ദ് ചെയ്തിട്ടുണ്ടെന്നും ആയതിനാൽ പിഴ ഈടാക്കാതെ സി.എഫ് പുതുക്കി നൽകണമെന്നും എൻഡോഴ്സ്മെൻറ് റിമാർക്ക് കോളത്തിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വിവിധ കാരണങ്ങളാൽ സർവിസ് നടത്താതെ നിർത്തിയിട്ട വാഹനങ്ങൾക്കും ഇത്തരത്തിൽ പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നെങ്കിലും ഉത്തരവിറക്കിയത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായതിനാൽ ഫലംകണ്ടില്ല. തുടർന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് റദ്ദാക്കി ഉത്തരവിറങ്ങിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here