HomeNewsGeneralവില്ലേജ് ഓഫിസുകളിൽ ഇനി മുതൽ ചെരിപ്പ് പുറത്തിടേണ്ട

വില്ലേജ് ഓഫിസുകളിൽ ഇനി മുതൽ ചെരിപ്പ് പുറത്തിടേണ്ട

government-office

വില്ലേജ് ഓഫിസുകളിൽ ഇനി മുതൽ ചെരിപ്പ് പുറത്തിടേണ്ട

വില്ലേജ് ഓഫീസുകളിൽ കയറുന്ന ജനങ്ങൾ അവരുടെ പാദരക്ഷകൾ ഓഫീസിന് വെളിയിൽ അഴിച്ചുവയ്ക്കണമെന്ന അലിഖിതനിയമം ഇനി ഇല്ല. ഈ വിഷയത്തിൽ റവന്യു വകുപ്പ് തന്നെ ഒരു വ്യക്തത കൊണ്ടുവന്നിരിക്കുന്നു. ഇത് വിലക്കികൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു.
ഇത്തരത്തിൽ ചെരിപ്പ് പുറത്തിടുന്നത് തെറ്റായ കീഴ് വഴക്കവും മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന ഒരു വ്യവസ്ഥയുമാണെന്ന് പറയുന്നു. ഈ സാഹചര്യത്തിൽ വില്ലേജ് ഓഫീസിനുള്ളിൽ പാദരക്ഷകൾ ധരിച്ച് പ്രവേശിക്കുന്നതിന് പൊതുജനങ്ങളോട് തടസ്സം പറയുവാൻ പാടുള്ളതല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് ആവശ്യമില്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവരെ ബോധ്യപ്പെടുത്തേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.
governemnt-circular
പല വില്ലേജ് ഓഫീസുകളിലും പാദരക്ഷകൾ പുറത്ത് അഴിച്ച് വയ്ക്കണം എന്ന ബോർഡ് വച്ചതിന്റെ പശ്ചാത്തലത്തിലാണി ഉത്തരവ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!