HomeNewsTrafficനിയമ ലംഘനങ്ങളുടെ തുടർക്കഥയാവുന്ന വട്ടപ്പാറ വളവ്. ഏതു നിമിഷവും ദുരന്തം ആവർത്തിക്കപ്പെടാം

നിയമ ലംഘനങ്ങളുടെ തുടർക്കഥയാവുന്ന വട്ടപ്പാറ വളവ്. ഏതു നിമിഷവും ദുരന്തം ആവർത്തിക്കപ്പെടാം

vattappara

നിയമ ലംഘനങ്ങളുടെ തുടർക്കഥയാവുന്ന വട്ടപ്പാറ വളവ്. ഏതു നിമിഷവും ദുരന്തം ആവർത്തിക്കപ്പെടാം

അപകട വളവ് എന്ന അപരനാമം കൂടിയുള്ള വളാഞ്ചേരി വട്ടപ്പാറ ഇക്കാരണംകൊണ്ടു തന്നെ ഏറെ പ്രസിദ്ധമാണ്. ഇക്കഴിഞ്ഞ മാർച്ചിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞതോടെ ഇനിയൊരു മരണം സംഭവിക്കരുത് എന്ന ഉറച്ച തീരുമാനത്തിൽ നിരവധി സമരങ്ങളും മാർച്ചുമാണ് നടന്നത്. ബദൽ റോഡിന്റെ പ്രവൃത്തികൾക്ക് ഉറപ്പ് ലഭിച്ചതോടെ സമരങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തു.ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ വട്ടപ്പാറ വളവിൽ അനിശ്ചിതകാല സമരവും നടന്നു. സമരപ്പന്തലിനു സമീപം പോലും അന്ന് ചരക്ക് ലോറി മറിഞ്ഞിരുന്നു. തുടർന്ന് മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കുകയും റോഡിനിരുവശവും വീതി കൂട്ടുകയും ഡിവൈഡർ പകരമായി ഡാർ വീപ്പകൾ വയ്ക്കുകയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പൊലീസ് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.എന്നാൽ മാസങ്ങൾക്കിപ്പുറം എല്ലാം പഴയ പടിയാവുകയും ചെയ്തു. ഏതു നിമിഷവും ഒരു ദുരന്ത വാർത്ത പ്രതീക്ഷിക്കാം എന്ന ഭയാനകമായ അവസ്ഥയിലാണിപ്പോൾ.
vattappara
മൂന്നു പേരുടെ ജീവനെടുത്തതിനെ തുടർന്നാണ് ചരക്കു വാഹനങ്ങളുടെ മേൽ പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയത്.മേലേ വട്ടപ്പാറയിൽനിന്നു തന്നെ പാലിക്കേണ്ട മുൻകരുതലുകൾ പൊലീസ് ,ചരക്കു വാഹന ഡ്രൈവർമാർക്ക് നൽകിയിരുന്നു. കൂടാതെ നിരവധി സൂചന – സുരക്ഷാ ബോഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. ഇത്രത്തോളം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി മാസങ്ങൾ പിന്നിടുമ്പോൾ ഇതെല്ലാം കാറ്റിൽ പറത്തി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കാണാനാവുന്നത്. അനുവദനീയമായതിലും ഇരട്ടിയോളം ലോഡുമായി അമിത വേഗതയിൽ വളവിറങ്ങിയെത്തുന്ന കണ്ടെയ്നർ ട്രക്ക് ലോറികൾ നിത്യ കാഴ്ചയാണ്. പല ലോറികളിലേയും ലോഡ് ഒരു വശത്തേക്ക് ചെരിഞ്ഞ്, ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞു വീഴാം എന്ന അവസ്ഥയിലാണ്.ദീർഘ ദൂര ബസ്സുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വേഗതാ പരിധികളുടെ സൂചന ബോർഡുകൾക്ക് മുന്നിലൂടെ പാറിപ്പറന്ന് വളവുകൾ തിരിഞ്ഞിറങ്ങുന്ന ബസ്സുകളും തുടർക്കാഴ്ചാണ്. രണ്ടു ദിവസം മുൻപ് ഇത്തരത്തിൽ വട്ടപ്പാറയ്ക്ക് സമീപം അമിത വേഗതയിൽ വന്ന ബസ് കാറിലിടിച്ചിരുന്നു.
vattappara
ഇനിയുമൊരു വലിയ ദുരന്തം സംഭവിക്കാതിരിക്കേണ്ടതിൽ ബന്ധപ്പെട്ട അധികാരി വിഭാഗങ്ങളുടെ കാര്യമായ ശ്രദ്ധയും സത്വര നടപടിയും വട്ടപ്പാറയിൽ ഉണ്ടാവേണ്ടത്,വലിയ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!