റോഡ് ക്യാമറ: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് ഇളവില്ല-കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
തിരുവനന്തപുരം∙ ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാൻ മോട്ടർവാഹന വകുപ്പും കെൽട്രോണും ചേർന്നു റോഡുകളിൽ സ്ഥാപിച്ച ക്യാമറകളിൽ, ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഇളവില്ല. ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.
10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് കേന്ദ്ര മോട്ടർ വാഹന നിയമത്തിന് വിരുദ്ധമെന്ന് എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഇളവ് തേടി സംസ്ഥാനം നൽകിയ കത്തിന് കേന്ദ്ര സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
12 വയസ്സിൽ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രക്കാരെങ്കിൽ ഇവരെ ഒഴിവാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യത്തിൽ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്. റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതലാണ് പൂർണതോതിൽ പ്രവർത്തിക്കുക. ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here