HomeNewsPublic Issueഫയലുകൾ കുമിഞ്ഞുകൂടുന്നു; കുറ്റിപ്പുറം പഞ്ചായത്തിന് സെക്രട്ടറിയില്ല

ഫയലുകൾ കുമിഞ്ഞുകൂടുന്നു; കുറ്റിപ്പുറം പഞ്ചായത്തിന് സെക്രട്ടറിയില്ല

Kuttippuram-Bus-stand

ഫയലുകൾ കുമിഞ്ഞുകൂടുന്നു; കുറ്റിപ്പുറം പഞ്ചായത്തിന് സെക്രട്ടറിയില്ല

കുറ്റിപ്പുറം:  അഴുക്കുചാൽ ശുചീകരണം അടക്കം ഒട്ടേറെ നടപടികൾ ഫയലിൽ കെട്ടികിടക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിൽ

സെക്രട്ടറിയില്ല. നേരത്തേ ചുമതലയുണ്ടായിരുന്ന അസിസ്റ്റൻറ് സെക്രട്ടറി സ്ഥലംമാറിപ്പോയ ഒഴിവിലേക്കു കഴിഞ്ഞയാഴ്ച മേലാറ്റൂർ പഞ്ചായത്തിലെ സെക്രട്ടറി പ്രമോഷനോടെ ചാർജെടുത്തെങ്കിലും ഈ ഉദ്യോഗസ്ഥനും കഴിഞ്ഞദിവസം സ്ഥലംമാറിപ്പോയി. കോളറയും അതിസാരവും പടർന്നുപിടിച്ചതിനെ തുടർന്ന് ഒട്ടേറെ വിവാദങ്ങൾ ഉടലെടുത്ത കുറ്റിപ്പുറം പഞ്ചായത്തിൽ സെക്രട്ടറിസ്ഥാനം വഹിക്കാൻ ഉദ്യോഗസ്ഥർക്കു താൽപര്യമില്ലെന്നാണു സൂചന.

കോളറബാധയെ തുടർന്ന് കുറ്റിപ്പുറം നഗരത്തിലെ അഴുക്കുചാലുകൾ ഒരുമാസത്തിനകം ശുചീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന തിരൂർ ആർഡിഒയുടെ ഉത്തരവുപോലും കുറ്റിപ്പുറത്ത് നടപ്പാക്കാൻ നേരത്തേ ചുമതലയുണ്ടായിരുന്ന സെക്രട്ടറിക്കായിരുന്നില്ല. 23 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഴുക്കുചാൽ ശുചീകരണം അടക്കമുള്ള ഒട്ടേറെ പദ്ധതികളാണ് സെക്രട്ടറിയുടെ അഭാവത്തിൽ കെട്ടികിടക്കുന്നത്. സെക്രട്ടറിക്കു പുറമേ എഇ, ഓവർസീയർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളും കുറ്റിപ്പുറം പഞ്ചായത്തിൽ ഒഴി‍ഞ്ഞുകിടക്കുകയാണ്. ഉദ്യോഗസ്ഥരില്ലാത്തതിനാൽ പഞ്ചായത്ത് നടപടികൾ അവതാളത്തിലാണെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!