HomeNewsPublic Issueഎടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ്

എടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ്

noorukunnu-parasseeripadi-road-udf

എടയൂർ ചീനിച്ചോട് നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണം; നിവേദനം നൽകി യു.ഡി.എഫ്

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് ചീനിച്ചോട് വാർഡിലെ നൂറ്കുന്ന്- പറശ്ശീരിപടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികൾ പ്രസിഡൻറ് ശ്രീമതി. ഹസീന ഇബ്രാഹീമിനും പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി. രണ്ടര ദശകത്തിലേറെയായി പഞ്ചായത്ത് ഫണ്ട് വകയിരുത്തി നടപ്പാതയാക്കുകയും 2006-ൽ പഞ്ചായത്ത് റോഡായി പരിഗണിച്ച് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ളതാണ്.
2007-ൽ ഗ്രാമപഞ്ചായത്ത് 50000 രൂപ ഫണ്ട് വകയിരുത്തി റോഡ് നിർമ്മിച്ചിരുന്നു. ഈ റോഡിൻ്റെ ഗുണഭോക്താക്കളിൽ ഭിന്നശേഷിക്കാരും നിത്യരോഗികളുമുണ്ട്. വിദ്യാർത്ഥികളുണ്ട്. ഈ മൺ റോഡ് നവീകരിക്കാനും ഗതാഗതയോഗ്യമാക്കുന്നതിനും പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ട് നിവേദനം നൽകി. പി.ടി.സുധാകരൻ, കെ.കെ മായിൻകുട്ടി, പി.പി.റഫീഖ്, ഫൈസൽ മാളിയേക്കൽ, എസ്. ഷാജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!