HomeNewsFinanceAidകൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവുമായി നോർക്ക

കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവുമായി നോർക്ക

norka

കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവുമായി നോർക്ക

തിരുവനനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്കാ – റൂട്ട്സ് ധനസഹായം നൽകുന്നു. ഒറ്റത്തവണയായി 25000 രൂപയാണ് നൽകുന്നത്. കൊവിഡ് മീലം മരിച്ച മുൻപ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്കും ഈ ആനുകൂല്യം ലഭ്യമാകുന്നതാണ്. നോർക്ക വെബ്സൈറ്റായ https://pravasithanal.norkaroots.org/ വഴി ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.
financial-aid
ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ് പ്രവാസിയുടെ വിസയുടെ പകർപ്പ്, അപേക്ഷകയുടെ ആധാർ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
norka
ഇതു കൂടാതെ കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റോ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ടോ കൂടി ഹാജരാക്കേണ്ടതാണ്. 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ് കൂടി ഇതിനു പുറമേ ഹാജരാക്കേണ്ടതാണ്. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!