HomeNewsNRIനോർക്ക റൂട്ട്‌സ് കോൾ സെന്റർ പ്രവർത്തനമാരംഭിച്ചു; ടോൾ ഫ്രീ നമ്പർ സൌകര്യം തുടങ്ങി

നോർക്ക റൂട്ട്‌സ് കോൾ സെന്റർ പ്രവർത്തനമാരംഭിച്ചു; ടോൾ ഫ്രീ നമ്പർ സൌകര്യം തുടങ്ങി

norka

നോർക്ക റൂട്ട്‌സ് കോൾ സെന്റർ പ്രവർത്തനമാരംഭിച്ചു; ടോൾ ഫ്രീ നമ്പർ സൌകര്യം തുടങ്ങി

ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സിന്റെ അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു. അഭൂതപൂർവ്വമായ പ്രതികരണമാണ് ആദ്യ ദിവസം തന്നെ കോൾ സെന്ററിന് ലഭിച്ചത്. ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകം ആയിരത്തിലധികം കോളുകളാണ് ടോൾ ഫ്രീ നമ്പറിൽ ലഭിച്ചത്. ഏത് വിദേശരാജ്യത്തുനിന്നും 24×7 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, ഇമെയിൽ സംവിധാനത്തിലോ എസ്.എം.എസ് മുഖാന്തിരമോ പ്രവാസി മലയാളികൾക്ക് 0091 8802012345 അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ വിളിച്ച്, നോർക്ക റൂട്ട്‌സിന്റെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ആരായുവാനും പരാതികൾ രജിസ്റ്റർ ചെയ്യുവാനും സാധിക്കും.
norka
ഫോണിൽ നിന്ന് ഈ നമ്പറിലേയ്ക്ക് ഡയൽ ചെയ്തതിന് ശേഷം കോൾ ഡിസ്‌കണക്ട് ആവുകയും 30 സെക്കറ്റിനുളളിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ നിന്നും കോൾ തിരികെ ലഭിക്കുകയും ചെയ്യും. ഈ സേവനം സൗജന്യമാണ്. കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിളിക്കുന്നവർക്ക് 1800 425 3939 എന്ന നമ്പറിലുളള സേവനങ്ങൾ തുടർന്നും ലഭിക്കും. ഇതോടൊപ്പം നവീകരിച്ച www.norkaroots.org എന്ന വെബ് പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • നാട്ടിൽ കൊറോണ കാരണം കുടിങ്ങി പോയി സൗദി ബാങ്ക് അക്കൗണ്ട്ൽ കുറച്ചു ക്യാഷ് ഉണ്ട് അത് കിട്ടാൻ വകാല പേപ്പർ സൗദി എംബസി അറ്റസ്റ്റ് ചെയ്യണം എങ്ങനെ ചെയ്യും, എത്ര ദിവസംകൊണ്ട് കിട്ടും

    January 23, 2021

Leave A Comment

Don`t copy text!