ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze).
എന്നാൽ, ഇതു ഉപയോഗിച്ച് ചില വേലത്തർങ്ങളും സാധ്യമാണെന്നതാണ് യാഥാർത്യം. ഇതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ നാവിഗേറ്റ് ചെയ്യാം, മാപ്സ് ലഭിക്കാം അതുപോലെ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ യാത്രയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ അലർറ്റ് ആയി പോസ്റ്റ് ചെയ്യാം. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് യാത്രക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങൾ ജി.പി.എസ് വഴി തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഈ അലർട്ടുകൾ മൊബൈലിൽ നോട്ടിഫൈ ചെയ്യുന്നു.
എന്നാൽ ഇതിനെ അധികൃതരുറ്റെ കണ്ണിൽ വില്ലനാക്കുന്നത് ഇതിലെ സ്പീട് ക്യാമറകളുടെ ലൊക്കേഷനുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതു കൊണ്ടാണ്. അതുപോലെ ക്യാമറകളുടെ ലൊക്കേഷനുകളും ചിത്രാങ്ങളും നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യനുള്ള സൌകര്യവും വേസ് ചെയ്യുന്നു. അടുത്തകാലത്തായി ചില രാജ്യങ്ങളിൽ ട്രാഫിക് പോലീസും ഈ ആപ് ഉപയോഗിക്കുന്ന വിരുതൻ ഡ്രൈവർമാരെ പിടിക്കാനായി ഇതിൽ അക്കൌണ്ട് തുടങ്ങിയത്രെ. അതോടെ വിശ്വസ്തരും സുഹൃത്തുക്കളുമായ ഡ്രൈവമാർക്ക് മാത്രമായി ഗ്രുപ്പ് സൃഷ്ടിക്കാനുള്ള അവസരവും വേസിൽ തുടങ്ങിയിരിക്കുന്നു.
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കുന്നത് നിയമം ലംഘിച്ചതിനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. ഒടുവിൽ അപകടം സംഭവിച്ചിട്ട് അന്നു ഞാൻ ആപ് ഉപയോഗിച്ച് രക്ഷപ്പെടാതെ നിയമം അനുസരിച്ചിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാൻ ഇടവരാതിരിക്കട്ടെ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here