HomeTechnologyഗ്രാമസഭകൾ ഓൺലൈനാകുന്നു; ഇനി വീട്ടിലിരുന്നും ജനാധിപത്യത്തിന്റെ ഭാഗമാകാം

ഗ്രാമസഭകൾ ഓൺലൈനാകുന്നു; ഇനി വീട്ടിലിരുന്നും ജനാധിപത്യത്തിന്റെ ഭാഗമാകാം

gram sabha

ഗ്രാമസഭകൾ ഓൺലൈനാകുന്നു; ഇനി വീട്ടിലിരുന്നും ജനാധിപത്യത്തിന്റെ ഭാഗമാകാം

മലപ്പുറം: വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും അഭിപ്രായങ്ങൾ അറിയിച്ച് ചർച്ചകളിൽ പെങ്കടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി ഒാൺലൈനായി ഗ്രാമസഭകളിലും വാർഡുസഭകളിലും അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്തി സംവാദങ്ങളിലൂടെ ജനകീയാസൂത്രണത്തി​െൻറ ഭാഗമാകാം. ഗ്രാമസഭകളിൽ പെങ്കടുക്കാതെ ഗ്രാമപോർട്ടലുകൾ വഴി നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസരമൊരുക്കുന്നത് ഇൻഫർമേഷൻ കേരള മിഷനാണ്.gram sabha

15 പഞ്ചായത്തുകളിൽ ഇത്തരത്തിൽ ഒാൺലൈൻ സഭകൾ ആരംഭിച്ചുകഴിഞ്ഞു. gramasabha.lsgkerala.gov.in വെബ്സൈറ്റിൽ ജില്ലയും പഞ്ചായത്തും തെരഞ്ഞെടുത്ത് േഫാൺ നമ്പറും മറ്റ് വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യാം. അതത് വാർഡുകളിലെ മെംബർമാരുടെ ലോഗിനിലാണ് നിർദേശങ്ങളെത്തുക. ഇവക്കുള്ള മറുപടി മറ്റുള്ളവർക്കും കാണാനാകും. അനാവശ്യ അഭിപ്രായങ്ങൾ മറച്ചുവെക്കാൻ (ഹൈഡ്) സൗകര്യവും മെംബർമാർക്കുണ്ട്. അതത് വാർഡ് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗ്രാമസഭ സംബന്ധിച്ച വിവരങ്ങൾ ഫോണിൽ എസ്.എം.എസായി ലഭിക്കും. വിവാഹ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, നികുതി, പെൻഷൻ, പ്ലാൻ എന്നീ സേവനങ്ങൾ ഇപ്പോൾ ഒാൺലൈനായാണ് ലഭിക്കുന്നത്. ബോർഡ് യോഗങ്ങളുടെ മിനുട്സുകളും മൂന്ന് ദിവസങ്ങൾക്കകം ഒാൺലൈനിലെത്തും. ഗ്രാമസഭകളിൽ ഒാൺലൈനായി നിർദേശങ്ങൾ അറിയിക്കാമെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഗ്രാമസഭയോഗങ്ങളിൽ നേരിട്ട് പെങ്കടുക്കുകയേ വഴിയുള്ളൂ.

gram sabha portalപഞ്ചായത്ത് ഏതുമാകേട്ട, നിർദേശം പറയാം റോഡി​െൻറ ശോച്യാവസ്ഥയോ ജലസംരക്ഷണമോ മാലിന്യപ്രശ്നമോ എന്തുമാകെട്ട, ജില്ലയിലെ ഏത് പഞ്ചായത്തിലെ എന്ത് കാര്യവും ആർക്കുവേണമെങ്കിലും ഗ്രാമപോർട്ടലിൽ പങ്കുവെക്കാം. രജിസ്റ്റർ ചെയ്യാതെ ഗസ്റ്റ് ഒാപ്ഷൻ വഴിയാണ് ഇത്. പരിഗണിക്കേണ്ട വിഷയമാണെങ്കിൽ അതത് അംഗങ്ങൾക്ക് തങ്ങളുടെ വാർഡുകളിലെ പദ്ധതികളിൽ ഉൾപ്പെടുത്താം. ഹോംപേജിലെ ‘അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പരാതികൾ’ ഒാപ്ഷൻ വഴിയാണ് അതിഥികൾക്ക് കാര്യങ്ങൾ അറിയിക്കാനാകുക. ഇതിനായി ഫോൺ നമ്പറും പേരും നൽകണം. ആളുകളുടെ െഎഡൻറിറ്റി സംബന്ധിച്ച പ്രശ്നങ്ങൾ വരുന്നതിനാൽ െഗസ്റ്റ് ഒാപ്ഷനിലും ഒ.ടി.പി സംവിധാനം ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് ഇൻഫർമേഷൻ കേരള മിഷൻ. പുത്തൻരൂപത്തിൽ സമഗ്ര ആപ് ഗ്രാമസഭ പോർട്ടലുകൾക്ക് പിന്നാലെ നഗരസഭകളിലെ വാർഡുസഭകളും ഒാൺലൈനിലാകും. ഒരാഴ്ചക്കുള്ളിൽ ഇതിനാവശ്യമായ നടപടി പൂർത്തിയാക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ അധികൃതർ അറിയിച്ചു. ഗ്രാമസഭ, വാർഡുസഭ പോർട്ടലുകളും മറ്റ് സേവനങ്ങളും സുഗമമായി ലഭിക്കാൻ ഇൻഫർമേഷൻ കേരള മിഷ​െൻറ സമഗ്ര ആപ് പരിഷ്കരിക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതോടെ പഞ്ചായത്ത്, നഗരസഭ അംഗങ്ങൾക്ക് തങ്ങളുടെ മൊബൈൽ ഫോണിൽ ആപ് ഉപയോഗിക്കാം. പോർട്ടലുകളുടെ ഉപയോഗത്തെക്കുറിച്ച് ഏപ്രിൽ ആദ്യവാരം അംഗങ്ങൾക്ക് പരിശീലനം നൽകും. ഗ്രാമസഭപോർട്ടലുകൾ സജീവമാകുന്നതോടെ വിദേശത്തുള്ളവർക്കും തങ്ങളുടെ പഞ്ചായത്തുകളിൽ നടക്കുന്ന ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ സാധിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!