റേഷൻകട ഏതുമാവട്ടെ, കാർഡുണ്ടെങ്കിൽ റേഷൻ വാങ്ങാം
മഞ്ചേരി:കാർഡ് മതി, ഏത് റേഷൻകടയിൽനിന്നും റേഷൻ വാങ്ങാം. 2013ലെ ഭക്ഷ്യഭദ്രത നിയമത്തിെൻറ ചുവടുപിടിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി സംബന്ധിച്ച് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് വെള്ളിയാഴ്ച ഉത്തരവിറക്കി. ആധാർ അധിഷ്ഠിത പോർട്ടബിലിറ്റി സംവിധാനമുപയോഗിച്ചാണ് ഇത് നടപ്പാക്കുക. സൗകര്യത്തെ കുറിച്ച് ആദ്യം പൊതുജനങ്ങൾക്ക് അവബോധം നൽകും. റേഷൻ കടയുടെ പരിധിയിൽ വരുന്ന കുടുംബമോ വ്യക്തിയോ അല്ലെങ്കിലും അതേ താലൂക്കിലോ ജില്ലയിലോ അല്ലെങ്കിലും കാർഡുണ്ടെങ്കിൽ റേഷൻ വിഹിതങ്ങൾ വാങ്ങാം. ഇ-പോസ് സംവിധാനം നടപ്പായി വരുകയാണ്. പുതിയ സംവിധാനത്തെ കുറിച്ച് താലൂക്ക് സപ്ലൈ ഒാഫിസർമാർക്കും പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്കും പ്രാഥമിക വിവരങ്ങൾ നൽകിയിട്ടുണ്ട്. പ്രായോഗിക വശങ്ങളാണ് ഇനി നൽകുക. ഇതിനു പിറകെ പുതിയ സംവിധാനം നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നത്. താൽക്കാലികമായി താമസം മാറ്റിയവർക്കോ പുതിയ സ്ഥലത്തേക്ക് താമസം മാറിവരുന്നവർക്കോ സംവിധാനം കുടുതൽ ഉപകാരപ്പെടും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here