വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം
കുവൈറ്റ് സിറ്റി:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് ഈ മാസം 22 മുതൽ രാജ്യത്ത് പ്രവേശിക്കാം.പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിലക്കും നീക്കി. ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് അംഗീകാരമുള്ളത്. മറ്റു വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ചിരിക്കണം.കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈറ്റ് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈറ്റിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈറ്റിലെത്തിയശേഷം ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here