HomeNewsGeneralകാര്‍ഡ് ഉടമകള്‍ക്ക് ഏത് റേഷന്‍ കടയില്‍ നിന്നും സാധനം വാങ്ങാം; അനര്‍ഹമായി റേഷന്‍ വാങ്ങുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി

കാര്‍ഡ് ഉടമകള്‍ക്ക് ഏത് റേഷന്‍ കടയില്‍ നിന്നും സാധനം വാങ്ങാം; അനര്‍ഹമായി റേഷന്‍ വാങ്ങുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി

ration-pos

കാര്‍ഡ് ഉടമകള്‍ക്ക് ഏത് റേഷന്‍ കടയില്‍ നിന്നും സാധനം വാങ്ങാം; അനര്‍ഹമായി റേഷന്‍ വാങ്ങുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി

ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് പൂര്‍ണ്ണതോതില്‍ നടപ്പില്‍ വന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനം റേഷന്‍ വിതരണ രംഗത്ത് പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏത് കാര്‍ഡ് ഉടമയ്ക്കും കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ സംസ്ഥാനത്തെ ഏത് റേഷന്‍ കടയില്‍ നിന്നും വാങ്ങാവുന്നതാണ്. റേഷന്‍ കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുളള ഗുണഭോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയൂ. ഒ.ടി.പി, മാനുവല്‍ തുടങ്ങിയ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ റേഷന്‍ ഏത് കടയില്‍ നിന്നും വാങ്ങുന്നതിനുളള അര്‍ഹത ഉണ്ടായിരിക്കില്ല.
ration-card
താലൂക്ക് ജില്ലാ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഏത് കാര്‍ഡുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് റേഷന്‍ വിതരണം ചെയ്യുന്നതിന് പൊന്നാനി താലൂക്കിലെ റേഷന്‍ കട ലൈസന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോര്‍ട്ടബിലിറ്റി സൗകര്യം നിക്ഷേധിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ കൂടുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിതരണം ചെയ്യേണ്ടിവരുമ്പോള്‍ റേഷന്‍ കടകളില്‍ മതിയായ സ്റ്റോക്ക് എത്തിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ration-purchase
മുന്‍ഗണനാ/ എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ച് ഇപ്പോഴും പല കാര്‍ഡ് ഉടമകളും അനധികൃതമായി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പി.ഡി.എസ് കണ്‍ട്രോള്‍ ഓഡര്‍ 2015ലെ 3(13) പ്രകാരം അന്തിമ മുന്‍ഗണനാപ്പട്ടിക കാലാകാലങ്ങളില്‍ പുനരവലോകനം ചെയ്ത് അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്തുന്നതിന് നിയമപരമായി ബാദ്ധ്യത ഉളളതിനാല്‍ അനര്‍ഹമായി ആനൂകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഏ.ഏ.വൈ കാര്‍ഡ് ഉടമകള്‍ ജൂലൈ 30നകം റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി സ്വയം പൊതുവിഭാഗത്തിലേയ്ക്ക് മാറേണ്ടതാണ്. അല്ലാത്തപക്ഷം 1955 ലെ അവശ്യസാധന നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പ്പെടെയുളള കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും.
ration-card
പൊന്നാനി താലൂക്കിലെ റേഷന്‍ വിതരണം സംബന്ധിച്ച കാര്‍ഡ് ഉടമകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍-9188527393, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍-9188527491, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, എടപ്പാള്‍-9188527800, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പൊന്നാനി-9188527801, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പെരുമ്പടപ്പ്-9188527802 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!