വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തവനൂർ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ
തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ NMMS, ജിയോടാഗ് എന്നിവ പിൻവലിക്കുക, യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക, കൂടുതൽ തുക അനുവദിക്കുക, ക്ഷേമ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ തവനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ടി പി ഹബീബ് അധ്യക്ഷനായി. കെ പി വേണു, പി ജ്യോതി എന്നിവർ സംസാരിച്ചു. ടി. ശശിധരൻ സ്വാഗതവും വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here