എൻ.എസ്.എസ് വളണ്ടിയർമാരു നേതൃത്വത്തിൽ ഇന്ന് വളാഞ്ചേരിയിൽ ലഹരിക്കെതിരെ സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും
വളാഞ്ചേരി: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വളാഞ്ചേരി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് വളാഞ്ചേരി ടൗണിലും, എടപ്പാൾ ടൗണിലും സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും. വളാഞ്ചേരി ക്ലസ്റ്ററിനു കീഴിലെ 11 സ്കൂളുകളിലെ 1100 കുട്ടികളുടെ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് തുടങ്ങിയവ വഴി സമൂഹത്തിൽ നിന്നും ലഹരിയെന്ന മഹാവിപത്തിനെ തുടച്ചു നീക്കുക എന്നുള്ള ഉദ്യേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കയ്യിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് വളണ്ടിയർമാർ പ്രതിജ്ഞ എടുക്കും. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൾ ഉൽഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം വളാഞ്ചേരി എസ്.ഐ സുജിത് നിർവഹിക്കും. വളാഞ്ചേരി ക്ലസ്റ്ററിനു കീഴിലുള്ള ജി.എച്.എസ്.എസ് ആതവനാട്, ഐ.ആർ.എച്.എസ്.എസ് പൂക്കാട്ടിരി, ജി.എച്.എസ്.എസ് പേരശ്ശനൂർ, എം.ഇ.എസ് എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് ഇരിമ്പിളിയം, ബി.എച്.എസ്.എസ് മാവണ്ടിയൂർ, വി.എച്.എസ്.എസ് വളാഞ്ചേരി,എന്നീ 7 സ്കൂളിലെ വോളന്റീർസ് വളാഞ്ചേരി ടൗണിലും അതെ സമയം തന്നെ ബാക്കി 4 സ്കൂളുകളായ ഡി.എച്.ഒ.എസ്.എസ് പൂക്കറത്തറ, ഡി.എച്.എച്.എസ്.എസ് എടപ്പാൾ, ഡി.എച്.ആർ.എച്.എസ്.എസ് കണ്ടനകം, ജി.എച്.എസ്.എസ് എടപ്പാൾ തുടങ്ങിയവയിലെ വോളന്റീർസ് എടപ്പാൾ ടൗണിലും സമൂഹ ജാഗ്രത ജ്യോതി തെളിയിക്കും. എടപ്പാൾ ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ ഉൽഘാടനം നിർവഹിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here