യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ്
ഇരിമ്പിളിയം:പുറമണ്ണൂർ പാട ശേഖരത്തിൽ “പൊന്മണി” വിത്തും “കൈമ” എന്ന ബിരിയാണി വിത്തും കൃഷിക്കിറക്കിയ യുവ കർഷകനും ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ്ടു പഠനം വിജയിച്ചിറങ്ങിയ ഇനാസ് മിസ്ബാഹ് ടി. ടി. യെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ് യുണിറ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ മിനി റാം കെ, വാർഡ് മെമ്പർ അമീർ. വി. ടി, സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ എ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ്. എം.പി, മുൻ പ്രോഗ്രാം ഓഫീസർ യൂസഫ് പി. കെ, പാടശേഖര സമിതി ചെയർമാൻ മമ്മിക്കുട്ടി, കർഷകരായ ഷൗക്കത്ത്, മുഹമ്മദ് കുട്ടി, ഹൈദ്രോസ്, അബൂബക്കർ, മുസ്തഫ, എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് ജുനൈദ് വി, മുൻ എൻ. എസ്. എസ് വളന്റിയർമാരായ മുഹമ്മദ് ശബാബ് പി, ഫാസിൽ ഫിറോസ് എ. വി എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് ലീഡർമാരായ ജയസൂര്യ വി.കെ, ഗോപിക ടി.ജി, വളന്റിയർമാരായ അശ്വിൻ കൃഷ്ണ എം, ആദിൽ, സൂര്യ പി, ഷഹീന ഷെറിൻ, നിവേദ്.ഓ.കെ, ഫിദ ഷെറിൻ. കെ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here