തിരൂർ പുഴ ശുചീകരണം നടത്തി എസ്എസ്എം പോളിയിലെ വിദ്യാർഥികൾ മാതൃകയായി
തിരൂർ: ലോക ജലദിനാചരണത്തോടനുബന്ധിച്ച് ജലസേചന വകുപ്പിന്റെയും തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിലെ എൻ.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരൂർ മുനിസിപ്പൽ കൗൺസിൽ, ചെറിയമുണ്ടം പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ തിരൂർ പുഴ ശുചീകരണം നടത്തി.
തലക്കടത്തൂർ പാലം മുതൽ പനമ്പാലം വരെയുള്ള പുഴയുടെ ഭാഗങ്ങളാണ് വിദ്യാർത്ഥികൾ വൃത്തിയാക്കിയത്.
പ്രവൃത്തി ഉദ്ഘാടനം തിരൂർ എം.ൽ.എ. ശ്രീ. സി.മമ്മൂട്ടി നിർവ്വഹിച്ചു. ചടങ്ങിൽ തിരൂർ നഗരസഭ അദ്ധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.
200 വിദ്യാർത്ഥികളാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. പ്രോഗ്രാം ഓഫീസർ ഹാഷിം എ. എസ്. , അബ്ദുസ്സലാം ബി., മുൻ പ്രോഗ്രാം ഓഫീസർ അബ്ദുൾ നാസർ കൊക്കോടി വളണ്ടിയർ സെക്രട്ടറിമാരായ റിഷാബ് സി.പി., മുഹമ്മദ് റാഷിദ് പി.പി., ദൃശ്യ പി.എം., അതിര കെ. എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here