HomeNewsAgricultureനെൽകൃഷി പരിപോഷിപ്പിക്കാൻ ഞാറ് നട്ട് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ

നെൽകൃഷി പരിപോഷിപ്പിക്കാൻ ഞാറ് നട്ട് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ

nss-irimbiliyam-paddy-cultivation

നെൽകൃഷി പരിപോഷിപ്പിക്കാൻ ഞാറ് നട്ട് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ

ഇരിമ്പിളിയം: ചേറിൽ കൈ കുത്താത്തവർക്ക് ചോറിൽ കൈ കുത്താൻ അവകാശമില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് വിദ്യാർത്ഥികളിൽ നെൽകൃഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിബിളിയം ആനക്കര പാടശേഖരത്ത് എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്ററിന് കീഴിലുള്ള എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വേണ്ടിയുള്ള ഞാറ് നടീൽ ഉൽഘാടനം വളാഞ്ചേരി SHO ഷാജി നിർവ്വഹിച്ചു. നാഷണൽ സർവ്വീസ് സ്കീം വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ സാർ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി
നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് എൻ.എസ്.എസ് വളണ്ടിയർമാർക്ക് പ്രശസ്ത നെൽകൃഷി പ്രമോട്ടറും മലപ്പുറം ജില്ലയിലെ മികച്ച കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട നിരവധി കർഷക പുരസ്കാരങ്ങൾക്കുടമയായ പള്ളിക്കര റഷീദ് വിശദീകരിച്ച് നൽകി എൻ.എ.എം.കെ.ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസറും വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് അഡ്മിനുമായ അനിൽമാനിയം കുന്നത്ത് പോഗ്രാമിന് നേതൃത്വം നൽകി. പഴയ ഞാറ്റടി പാട്ടിൻ്റെ വരികളും ചുവടുകളുമായി പരമ്പരാഗത നെൽകൃഷിയറിവുകൾ വയലേലകളിൽ പുതു തലമുറക്ക് കാണാകാഴ്ചകളുടെ രംഗങ്ങൾ പകർന്ന് നൽകി കാളിചേച്ചി ശ്രദ്ധേയമായി. ചടങ്ങിൽ വെച്ച് വളാഞ്ചേരി SHO ഷാജി കൃഷി പ്രമോട്ടറായ റഷീദിനെ പൊന്നാടയണിച്ച് ആദരിക്കുകയുണ്ടായി
സിവിൽ പോലീസ് ഓഫീസർ ജറീഷ്, അഗ്രോ ഗ്രൂപ്പ് അംഗങ്ങളായ സി.കെ.സലീം, മണികണ്ഠൻ,റിയാസ്, രാജീവ്, കോട്ടയിൽ മണികണ്ഠൻ എന്നിവരെ കൂടാതെ പ്രദേശവാസികളും, പുതുതലമുറയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞാറ് നടീലിൽ സജീവ സാന്നിദ്ധ്യങ്ങളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!