HomeNewsInitiativesShelterനിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

markaz-karthala-house

നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

ആതവനാട്: നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതഭവനം നിർമിച്ചുനൽകി എൻ.എസ്.എസ്. വൊളന്റിയർമാർ. കാർത്തല മർക്കസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റാണ് അഭയം ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുകൊടുത്തത്. സയ്യിദ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി.
markaz-karthala-house
മർക്കസ് സെക്രട്ടറി ആദൃശ്ശേരി ഹംസക്കുട്ടി ബാഖവി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, കെ.എം. അബ്ദുൾഗഫൂർ, സി.സി. മുഹമ്മദ് ഷീഫി, സൽമാനുൽ ഫാരിസ്, അബ്ദുൽലത്തീഫ്, പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി, ടി. അസ്‌കർ അലി എന്നിവർ പ്രസംഗിച്ചു. ആറുലക്ഷം രൂപ സ്വരൂപിച്ചാണ് വീട് നിർമിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!