HomeNewsInitiativesDonationപ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ

പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ

nss-kmct

പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ

നിലമ്പൂർ : പ്രളയ ബാധിത പ്രദേശങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ചു കുറ്റിപ്പുറം കെ എം സി ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സേവനപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. എൻ എസ് എസ് ടെക്നിക്കൽ സെൽ സംഘടിപ്പിച്ച പുനർജ്ജനി ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തിയത്.
nss-kmct
പഠനോപകരണ കിറ്റ് വിതരണോദ്ഘാടാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീൽ നിർവ്വഹിച്ചു. പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എം എൽ എ, ജില്ല കളക്ടർ ജാഫർ മാലിക് ഐ എ എസ് എന്നിവർ സംബന്ധിച്ചു. നിലമ്പൂർ മുണ്ടേരിയിലെ അപ്പൻകാപ്പ്, ഏട്ടപ്പാറ കോളനികളിലാണ് പഠനോപകരണം വിതരണം നടത്തിയത്.
nss-kmct
യുവത്വം ആസ്തികളുടെ പുനർനിർമാണത്തിന് എന്ന ആപ്തവാക്യവുമായി കോളേജിലെ 30 ഓളം വളണ്ടീയർമാരാണ് കർമനിരതരായി ക്യാമ്പിൽ പങ്കെടുത്തത്. പ്രവർത്തങ്ങൾക്ക് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ അജിത എസ്, ജില്ല കോർഡിനേറ്റർ കെ എ കാദർ, കോർഡിനേറ്റർമാരായ ടി പി ജാസിർ, താരിഖ് അൻവർ സി പി, രാഹുൽ കെ, വിശ്വജ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!