HomeNewsInitiativesCommunity Serviceമാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ

മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ

manikinar-kmct-tirunavaya

മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ

തിരുന്നാവായ: ചരിത്ര പ്രസിദ്ധമായ – മാമാങ്ക സ്മാരകങ്ങളിൽപെട്ട മണിക്കിണർ കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ ചേർന്ന് ശുചീകരിച്ചു. മാമാങ്കോത്സവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്നക് കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. ചരിത്രപ്രധാന്യവും ടൂറിസം സാധ്യതയുമുള്ള ഈ കിണർ ‘ആഴം തിരിച്ചറിയാൻ’ പറ്റാത്ത രൂപത്തിൽ ഉൾവശം പൊന്തക്കാടുകൾ നിറഞ്ഞ് നിന്നിരുന്നു.
manikinar-kmct-tirunavaya
വളരെ സാഹസപ്പെട്ടാണ് വിദ്യാർത്ഥികൾ ശുചികരണപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മാതൃക പരമായ ഈ പ്രവൃത്തിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി ജാസിർ, വളണ്ടീയർ സെക്രട്ടറി സിവി പ്രജീഷ്, വളണ്ടീയർമാരായ മുഹമ്മദ് റിൻഷാദ്, അർഷലാൽ, ഫാളിൽ, ശമിൽ, അദ്നാൻ, അസ്ലം, അഫിൽ, യദുകൃഷ്ണ, ജയേഷ്, അർഷാദ്, ഷമിം എന്നിവർ നേതൃത്വം നൽകി. മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, വാച്ചർ സക്കീർ ഹുസൈൻ, എം പി ഗിത എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!