ജനകീയോത്സവമായി പേരശ്ശനൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടത്തിയ അങ്ങാടി ശുചീകരണം
കുറ്റിപ്പുറം: പേരശ്ശനൂർ ഹയർ സെക്കൻ്ററി സ്കൂൾ NSS യൂനിറ്റ് നടത്തിയ പേരശ്ശനൂർ അങ്ങാടി ശുചീകരണം ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.. ഒന്നാം വർഷ NSS യൂനിറ്റിലെ 48 വിദ്യാർത്ഥികൾക്കൊപ്പം പേരശ്ശനൂരിലെ വ്യാപാരി സുഹൃത്തുക്കളും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഇറങ്ങിയതോടെ പേരശ്ശനൂർ അങ്ങാടി മാലിന്യമുക്തമായി. ചപ്പുചവറുകളും കടലാസുകളും സുരക്ഷിത സ്ഥലത്ത് കൂട്ടി കത്തിക്കുകയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് നൽകാനായി മാറ്റിവച്ചു. പുൽക്കാടുകളും പാഴ്ചെടികളും വെട്ടിമാറ്റി. കുട്ടികൾക്ക് ശുചീകരണ ഉപകരണങ്ങളും ലഘു പാനീയങ്ങളും നൽകി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പ്രോത്സാഹനം നൽകി.. പഞ്ചായത്ത് അംഗങ്ങളായ എം.വി.വേലായുധനും മുഹ്സിനത്തും ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി.ബിധു, പ്രോഗ്രാം ഓഫീസർ ബി.വി ശിവശങ്കരൻ , പി ടി എ വൈസ് പ്രസിഡൻ്റ് വി ടി അബ്ദുൽറസാഖ്, വളണ്ടിയർ ക്യാപ്റ്റൻ മാരായ രാഹുൽ സുധീർ, ലദീദ എ കെ എന്നിവർ നേതൃത്വം നൽകി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here