ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾക്കൊണ്ടൊരു മാതൃകാ ബസ് സ്റ്റോപ്പ് നിർമ്മിച്ച് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർത്ഥികൾ
വളാഞ്ചേരി : സഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് വിദ്യാർഥികൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബസ് സ്റ്റോപ്പ് നിർമിച്ചു. ഹോസ്പിറ്റലുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച 600 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ബസ് സ്റ്റോപ്പ് നിർമ്മിചിട്ടുള്ളത്.
സഫ എൻ.എസ്.എസ് വിദ്യാർഥികൾ ക്ലാസ്സ് വിട്ടതിനു ശേഷമുള്ള അവരുടെ സമയം വിനിയോഗിച്ചാണ് ബസ്സ് സ്റ്റോപ്പ് നിർമാണം പൂർത്തിയാക്കിയത്. അതോടൊപ്പം നാട്ടുകാരുടെ പൂർണപിന്തുണയുമുണ്ടായിരുന്നു. വളാഞ്ചേരി മീമ്പാറയിലെ ഈ മാതൃകാ ബസ് സ്റ്റോപ്പ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം നിർവഹിച്ചു.
സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി നിധിൻ അധ്യക്ഷദ്ധ വഹിച്ചു. വാർഡ് കൗൺസിലറും സഫ കോളേജ് അധ്യാപികയുമായ സാജിത ടീച്ചർ, ജമാലുദ്ദീൻ പി.പി എന്നിവർ ആശംസകൾ അറിയിച്ചു. എൻ.എസ്.എസ് വളന്റിയർ മിസ്ഹബ് ഷാ മുഹമ്മദ് നന്ദി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here