HomeNewsReligionകാടാമ്പുഴക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം 29-ന് തുടങ്ങും

കാടാമ്പുഴക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം 29-ന് തുടങ്ങും

kadampuzha-temple

കാടാമ്പുഴക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം 29-ന് തുടങ്ങും

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം വിവിധ കലാപരിപാടികളോടെ ഞായറാഴ്ച തുടങ്ങും. ദേവീഭാഗവത നവാഹയജ്ഞവും അന്നു തുടങ്ങും.29-ന് വൈകുന്നേരം അഞ്ചരയ്ക്ക് സാംസ്കാരികസമ്മേളനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങുക. തന്ത്രി പരമേശ്വരൻ (ഉണ്ണി) നമ്പൂതിരിപ്പാട് ദീപംതെളിക്കും. സിനിമാനടൻ നരേൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വംബോർഡ് നിയുക്ത അംഗം ടി.എൻ. ശിവശങ്കരൻ അധ്യക്ഷനും കമ്മിഷണർ കെ. മുരളി മുഖ്യാതിഥിയുമാകും.
Ads
ദിവസവും വൈകുന്നേരം ആറരയ്ക്കാണ് നവരാത്രിമണ്ഡപത്തിൽ കലാ, സാംസ്കാരിക പരിപാടികൾ നടക്കുക. ഒന്നാംദിവസമായ തിങ്കളാഴ്ച സംഗീതാർച്ചനയും തുടർന്ന് കുഴൽമന്ദം രാമകൃഷ്ണനും സംഘവും മൃദുതരംഗ് എന്ന

ഒക്ടോബർ ഒന്നിന് സന്നിധാനന്ദന്റെ ഭക്തിഗാനമേളയാണ് പ്രധാന ഇനം. ബുധനാഴ്ച പിന്നണി ഗായകൻ ഗണേഷ്‌ സുന്ദരത്തിന്റെ ഭക്തിഗാനധാരയും വ്യാഴാഴ്ച പന്നിയൂർ ശ്രീവരാഹം ടീമിന്റെ തിരുവാതിരക്കളിയും അരങ്ങേറും. സമർഥ്യാമാധവന്റെ ഭരതനാട്യവുമുണ്ടാവും. വെള്ളിയാഴ്ച കാടാമ്പുഴ ദേവസ്വം ഗീതാക്ലാസിലെ വിദ്യാർഥികളുടെ ഗീതാലാപനം, ഡോ. വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി എന്നിവയും നടക്കും. ശനിയാഴ്ച തിരുവാതിരക്കളി, ഞായറാഴ്ച വിഷ്ണുപ്രസാദിന്റെ സോപാനസംഗീതം എന്നിവയുമുണ്ടാകും. അവസാനദിവസമായ ഏഴിന് പൈങ്കണ്ണൂർ പ്രണവം നൃത്തകലാക്ഷേത്രത്തിന്റെ നൃത്തവിരുന്നും ചലച്ചിത്ര സംഗീതസംവിധായകൻ രതീഷ് വേഘയുടെ സംഗീതാർച്ചനയും അരങ്ങേറും. ഏഴിന് ഉച്ചയ്ക്ക് നാമസങ്കീർത്തനത്തോടെയാണ് ദേവീഭാഗവത നവാഹയജ്ഞം സമാപിക്കുക. വെളിഞ്ഞിൽ നാരായണൻ നമ്പൂതിരി, ചെറുമുക്ക് സാവിത്രി അന്തർജനം, ചെറുമുക്ക് ശാന്ത അന്തർജനം എന്നിവർ യജ്ഞപാരായണം നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!