ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ കൌൺസിലർ
വളാഞ്ചേരി: തന്റെ ഡിവിഷനിലെ പെട്ട മുഴുവൻ വീടുകളിലും മാസ്കുകൾ എത്തിച്ച് വളാഞ്ചേരി നഗരസഭയിലെ കൌൺസിലർ. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറും ആരോഗ്യ സ്ൻറാൻറിങ് കമ്മറ്റി അധ്യക്ഷയുമായ കെ.ഫാത്തിമ കുട്ടി തന്റെ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കും ഹാൻവാഷും ലഘുലേഖയും വിതരണം ചെയ്തത്. മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചായ കാരാടിലെ കൗൺസിലറാണ് ഫാത്തിമ കുട്ടി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കണമെന്ന് സർക്കാർ നിലപാടെടുത്ത് കഴിഞ്ഞു. രോഗം വരാതിരിക്കാനും രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാനും മാസ്ക്ക് ഇനി ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. കെ.പി. ഗോപാലൻ. കുടുംബശ്രീ അംഗങ്ങളായ അജിത, രജ്ഞിത, ഫാത്തിമ സുഹ്റ, ഫസീല ടി.പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here