ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് അഞ്ചിന് കോഴിക്കോട്ട്
മലപ്പുറം: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആസ്പത്രിയിലേക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മേയ് അഞ്ചിന് കോഴിക്കോട്ട് നടക്കും. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ 30 വരെ അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
ബി.എസ്.സി.നഴ്‌സിങ് യോഗ്യതയുള്ള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക് എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 45ല്‍ താഴെ. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം. ശമ്പളം 3000-4500 സൗദി റിയാല്‍. ഫോണ്‍: 1800 425 3939.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here