രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയാവും ‘ന്യായ് ഫോർ ഇന്ത്യ’- ഇ.ടി
കോട്ടയ്ക്കൽ: കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ഉറപ്പ് വരുത്തുന്ന ന്യായ് ഫോർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയാവുമെന്ന് പൊന്നാനി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി വിവിധകുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ മാസം മിനിമം വേതനം ഉറപ്പാക്കാന്‍ ഉതകുന്ന ‘ന്യായ് ‘ പദ്ധതി (മിനിമം ഇന്‍കം ഗ്യാരണ്ടി പ്രോഗ്രാം) സ്വാഗതാര്‍ഹമാണ്. രാജ്യത്ത് അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പ് വരുത്തുന്ന നടപടി രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ രാജ്യത്തെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജ്‌ന പദ്ധതിയായി തീരും. ഇന്ത്യയുടെ ഭരണ സംവിധാനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വരുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന ആശ്വാസ നടപടികളെ പറ്റിയുള്ള ദിശാബോധം ഇതില്‍ പ്രകടമാണ്. പദ്ധതിയെ ഇപ്പോഴത്തെ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി തട്ടിപ്പാണെന്ന് വിശേഷിപ്പിച്ചത് വിചിത്രമാണ്. വന്‍കിട പ്രമാണിമാരുടെ വികസന താതപര്യങ്ങളുടെ പക്ഷത്ത് കഴിഞ്ഞ അഞ്ച് കൊല്ലം നിന്ന ബി ജെ പി നേതാക്കള്‍ക്ക് ഇത്തരമൊരു പദ്ധതിയുടെ നന്മ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. 2005ല്‍ തൊഴിലുറപ്പ് പദ്ധതിയെന്ന ആശയം ഇന്ത്യക്ക് സമര്‍പ്പിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്ത പാരമ്പര്യമാണ് യു പി എക്കുള്ളത്.
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോട് കൂടി എനിക്ക് സര്‍ക്കാര്‍ പാസാക്കി തന്നെ ജോലിയുണ്ടെന്നും അതില്‍ നിന്നുള്ള വരുമാനം സ്വന്തം ബാങ്ക് എക്കൗണ്ടിലേക്ക് വരുന്നുണ്ടെന്നും പറയാന്‍ കരുത്ത് നല്‍കിയ വിപ്ലവാത്മകമായ പരിപാടിയാണ് തൊഴിലുറപ്പ് പദ്ധതി. അത് നടപ്പിലാക്കുകയും വിജയിപ്പിക്കുകയും ചെയ്ത യു പി എയുടെ പാരമ്പര്യം ‘ന്യായ് -ന്യൂന്തം ആയ് യോജന-യുടെ കാര്യത്തിലും ഉണ്ടാകുമെന്ന് നമ്മള്‍ അനുഭവിച്ച് ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ വെച്ച് വിലയിരുത്തുന്ന ആര്‍ക്കും ഒട്ടും സംശയമുണ്ടാകില്ല. രാഹുല്‍ ഗാന്ധിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടാവില്ലെന്ന് ഇന്ത്യക്ക് ഒരിക്കല്‍ കൂടി ബോധ്യമാവാന്‍ പോകുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here