HomeNewsPoliticsകെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച

കെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച

ap-abdulla-kutty-jaleel

കെ.ടി ജലീലിൻ്റെ രാജി; മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ന്യൂനപക്ഷ മോർച്ച

വളാഞ്ചേരി:സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ മന്ത്രി കെ.ടി ജലീലിൻ്റെ രാജിക്കായി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റി മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ള കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.സ്വർണ്ണക്കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഖുർആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിൻ്റെ തന്ത്രം മന്ത്രിസഭയിൽ നിന്നു മാത്രമല്ല മുസ്ലീം സമുദായത്തിൽ നിന്നും തന്നെ ജലീലിനെ പുറത്താക്കാനുളള കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും ഐ.എസ്, അൽ ഖൊയ്തയsക്കമുള്ള മത തീവ്രവാദ സംഘടനകളിലേക്ക് വ്യാപകമായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാസമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിപ്പിച്ചതിൽ മുൻ സിമി നേതാവു കൂടിയായ മന്ത്രി ജലീലിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും ബന്ധുനിയമനം, മാർക്ക് ദാനം തുടങ്ങി നിരവധി കേസുകളില്‍ മന്ത്രി തുടർച്ചയായി ആരോപണ വിധേയനാണെന്നും മന്ത്രി വിശുദ്ധ ഖുർആൻ നിന്ദ നടത്തിയതായും അദ്ധേഹം ആരോപിച്ചു. പടപ്പ് മാത്രമല്ല പടച്ചോൻ പോലും പൊറുക്കില്ലെന്നും മലപ്പുറത്തെ മുസ്‍ലിംകളെ മാത്രമല്ല ലോക മുസ്‍ലിംകളെയാകെ മന്ത്രി കെ.ടി ജലീല്‍ അപമാനിച്ചെന്നും
താൻ മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തപ്പോൾ ഇ എം.എസ് മഅദനിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്ത ഇ എം എസിനെ വാഴ്ത്തപ്പെട്ടവനായും തന്നെ ക്രൂശിക്കുകയുമാണുണ്ടായതെന്നും അദ്ധേഹം പറഞ്ഞു.
obc-morcha-valanchery-jaleel
വളാഞ്ചേരിയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് സത്താർ ഹാജി കള്ളിയത്ത് അധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജിജി തോമസ്, ജന.സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡൻ്റ് കെ.കെ സുരേന്ദ്രൻ, ബാദുഷ തങ്ങൾ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ന്യൂനപക്ഷ മോർച്ച നേതാക്കളായ ലിജോയ് പോൾ, ഷാജി ജോർജ്, റിഷാൽ മുഹമ്മദ്, ആ ത്തിക്ക അബ്ദുറഹ്മാൻ, ഹുസൈൻ വരിക്കോടൻ, കുഞ്ഞിക്കോയ മുസ്ലിയാർ, പി.ടി ആലി ഹാജി, കെ രാമചന്ദ്രൻ, കോട്ടക്കൽ മണ്ഡലം പ്രസി സജീഷ് പൊൻമള, ബാബു കാർത്തല, സുരേഷ് പാറത്തൊടി എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!