HomeNewsGeneralസൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ്

സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ്

odamala-kuttan-nair-2025

സൗഹാർദത്തിന്റെ ഇഴകോർത്ത കയറുമായി കുട്ടൻ നായരെത്തി; ചൊവ്വാഴ്ച ഒടമല മഖാം നേർച്ചയുടെ കൊടിയേറ്റ്

പെരിന്തൽമണ്ണ: മത സൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വിശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻ നായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി. പതിറ്റാണ്ടുകളായി ഒടമല മഖാമിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബതാവഴിയിൽ പെട്ട കിഴക്കു വീട്ടിൽകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന് കയർ എത്തിക്കുന്നതിനു പുറമെ കൊടിയേറ്റ് ചടങ്ങിനുമെത്തും. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി കയർ ഏറ്റുവാങ്ങി. ചൊവ്വാഴ്ച രാവിലെ 10 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റ് കർമം നിർവഹിക്കുന്നതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക്
തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും. മേയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, സ്നേഹസംഗമം, പ്രാർഥനാ സമ്മേളനം, മൗലീദ് പാരായണം, ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനം എന്നിവയോടെയാണ് നേർച്ചയുടെ സമാപനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!