HomeNewsGeneralസംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ

സംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ

budget

സംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ

കോട്ടയ്‍ക്കൽ:  സമർപ്പിച്ച വിവിധ പദ്ധതികൾക്കു ടോക്കൺ പ്രൊവിഷൻ കിട്ടിയതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. കോട്ടയ്‍ക്കൽ നഗരസഭയിലെ നായാടിപ്പാറ, പാണ്ഡമംഗലം, കോട്ടപ്പടി, പൂഴിക്കുന്ന് ഭാഗങ്ങളിലെ ജലക്ഷാമത്തിനു പരിഹാരം കാണാൻ 80 ലക്ഷം രൂപയും വളാഞ്ചേരി കക്കാട്ടുപാറ നവീകരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. കോട്ടയ്‍ക്കൽ നഗരസഭയിലെ വിവിധ പ്രവൃത്തികൾക്കായി 66.5 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മറ്റു പ്രധാന പദ്ധതികൾ:

  • കഞ്ഞിപ്പുര മൂടാൽ ബൈപാസ് നിർമാണം പൂർത്തീകരണം
  • പുത്തൂർ – ചെനയ്‍ക്കൽ ബൈപാസ് പൂർത്തീകരണം – 15 കോടി
  • കോട്ടയ്‍ക്കൽ നഗരസഭ ഇൻഡോർ സ്‍റ്റേഡിയം – 5 കോടി
  • ഇരിമ്പിളിയം പഞ്ചായത്ത് സ്‍റ്റേഡിയം
  • കുറ്റിപ്പുറം ചെമ്പിക്കൽ പുഴ സംരക്ഷണം
  • കുറ്റിപ്പുറം നിള പാർക്ക് വിപുലീകരണം
  • പൊന്മള വില്ലേജ് ഓഫിസ് കെട്ടിടനിർമാണം
  • കോട്ടയ്‍ക്കൽ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം – 25 കോടി
  • കോട്ടയ്‍ക്കൽ ചങ്കുവെട്ടി സർക്കാർ അതിഥി മന്ദിരം നവീകരണം
  • കോട്ടയ്‍ക്കൽ കാക്കാത്തോട് പാലം നവീകരണം – 56 ലക്ഷം
  • കുറ്റിപ്പുറം സിഎച്ച്‍സി‍ക്ക് ഉപകേന്ദ്രം നിർമാണം – 5 കോടി
  • കോട്ടയ്‍ക്കൽ സിഎച്ച്‍സി കെട്ടിട നിർമാണം – 5 കോടി
  • കോട്ടക്കൽ റസ്റ്റ് ഹൗസ് നവീകരണം – 5 കോടി

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!