Officers felicitated for being at work despite the strike
പണിമുടക്കിനെ അവഗണിച്ച് ജോലിചെയ്യാനെത്തിയ ജീവനക്കാര്‍ക്ക് എടയൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഐക്യദാര്‍ഢ്യയോഗം കെ.പി.സി.സി ന്യൂനപക്ഷവകുപ്പ് സംസ്ഥാന എക്‌സിക്യുട്ടീവ് മെമ്പര്‍ ഷഹ്‌നാസ് പാലക്കല്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍റഷീദ് ചിറ്റകത്ത് അധ്യക്ഷതവഹിച്ചു.
തുടര്‍ന്ന് എടയൂര്‍ ഗ്രാമപ്പഞ്ചായത്തിലെയും വില്ലേജ് ഓഫീസിലെയും കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെയും ജോലിക്ക് ഹാജരായ ജീവനക്കാര്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണംചെയ്തു.
രഞ്ജിത്, സുധീഷ്, ബഷീര്‍ മാവണ്ടിയൂര്‍, കുമാരന്‍, യൂസഫ് എന്നിവര്‍ നേതൃത്വംനല്‍കി.
Summary: Officers felicitated for being at work despite the strike organized by the left parties
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here