മാലിന്യ നിർമ്മാർജ്ജനം; കുറ്റിപ്പുറത്ത് മിന്നൽ പരിശോധന നടത്തി അധികൃതർ
കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ ആരോഗ്യ വകുപ്പിൻ്റെയും മലപ്പുറം ശുചിത്വമിഷൻ വേസ്റ്റ് മാനേജ്മെൻ്റ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെയും കുറ്റിപ്പുറം പോലീസിൻ്റെയും മിന്നൽ പരിശോധന നഗരത്തിൽ മാലിന്യ കൂമ്പാരങ്ങളും ചപ്പുചവറുകൾ വലിച്ചെറിയലും വർധിക്കുന്നു എന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. മിനി സിവിൽ സ്‌റ്റേഷൻ മുതൽ റെയിൽവേ ഫുട്ഓവർ ബ്രിഡ്ജ്, സബ് രജിസ്ട്രാർ ഓഫീസ് പരിസരം, ബസ്റ്റാൻ്റ് മുതൽ ഹൈവേ ജംഗ്ഷൻ വരെയുള്ള കേന്ദ്രങ്ങളിലാണ് സംയുക്ത പരിശോധന നടന്നത്. ചിലയിടങ്ങളിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും മറ്റും പൊതു സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞത് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്: വ്യാപകമായി പരാതികൾ ഉയർന്നിരുന്ന ഹരിത കർമസേന ശേഖരിച്ച് കുറ്റിപ്പുറം ബസ്റ്റാൻ്റിലെ പഴയ പഞ്ചായത്ത് ഓഫീസ് ബിൽഡിംഗിന് മുകളിൽ സൂക്ഷിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വൻശേഖരത്തിലെ 90% വും അവിടെ നിന്നും മാറ്റിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here