വിദ്യാർഥികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകി ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ
വളാഞ്ചേരി : ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഒയിസ്‌ക ഇന്റർനാഷണൽ വളാഞ്ചേരി ചാപ്റ്റർ. ടെലിവിഷൻ സൗകര്യമില്ലാത്ത പേരശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്കാണ് ടെലിവിഷനും ഡിഷ് കണക്ഷനും നൽകിയത്.
പേരശനൂർ ബീലാൽ നഗറിലുള്ള കെ. അബ്ദുൾകരീമിന്റെ വീട്ടിൽ സ്ഥാപിച്ച സംവിധാനത്തിലൂടെ ഓൺലൈൻ സൗകര്യമില്ലാത്ത ഏഴ് വിദ്യാർഥികൾക്ക് പഠനത്തിന് പ്രയോജനപ്പെടും. പ്രഥമാധ്യാപകൻ സജീവൻ കൂവേരി, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ റസാഖ്, എ. മുസ്തഫ, അധ്യാപകരായ എൻ. സദാനന്ദൻ, കെ.എൻ. അമ്പിളി എന്നിവരും ഒയിസ്‌ക ഭാരവാഹികളും പങ്കെടുത്തു. സുനിൽ മഴുവഞ്ചേരി, നന്ദകുമാർ ഒമാൻ, ജിക്‌സൺ ജോയ് യു.എസ്. എന്നിവരാണ് പ്രായോജകർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here