HomeNewsInitiativesCommunity Serviceഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ

ഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ

oisca-valanchery-paper-bag

ഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ

വളാഞ്ചേരി: ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ ഹെൽത്ത് സെൻററുകൾക്ക് വേണ്ടി പേപ്പർ ബാഗുകൾ വിതരണം ചെയ്തു. ആതവനാട് ഹെൽത്ത് സെന്ററിലെ സന്നദ്ധപ്രവർത്തകനും ഒയിസ്ക വളാഞ്ചേരി യുത്ത് ഫോറം പ്രസിഡന്റുമായ നിഷാദ് മാട്ടുമ്മൽ ഹെൽത്ത് സെന്ററിലെ അധികൃതർക്ക് ക്യാരിബാഗുകൾ നൽകി.
ഒയിസ്ക വളാഞ്ചേരി യുത്ത് ഫോറം സെക്രട്ടറി ഹരികൃഷ്ണൻ ആർ മാറാക്കര ഹെൽത്ത് സെന്ററിലേക്കുള്ള ക്യാരി ബാഗുകൾ മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് വി മധുസൂദനനെ ഏൽപ്പിച്ചു. വൈസ് പ്രസിഡന്റ് കല്ലൻ ആമിന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി തുടങ്ങിയവർ സന്നിഹതരായിരുന്നു. വളാഞ്ചേരിയിലെ സാമുഹ്യപ്രവർത്തകരായ ഷുക്കൂർ പി.എം, അരുൺ സി എന്നിവരാണ് വിതരണത്തിന് ആവശ്യമായ ബാഗുകൾ ഒയിസ്കക്ക് നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!