കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള വിഭവങ്ങൾ നൽകി ഒയിസ്‌ക വളാഞ്ചേരി ചാപ്റ്റർ
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിന് വിഭവങ്ങൾ നൽകി ഒയിസ്‌ക, വളാഞ്ചേരി ചാപ്റ്റർ. അഞ്ഞൂറോളം ആളുകൾക്ക് ദിനം പ്രതി ഭക്ഷണം നൽകുന്ന നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിനാവശ്യമായ സാമഗ്രികകൾ നൽകിയത്. ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ ഭാരവാഹികളായ ശ്രീകാന്ത് കെ, നജ്മുദീൻ എം, മുഹമ്മദ് സലാഹ് കെ.പി എന്നിവർ നഗരസഭ ചെയർ പേഴ്സൺ സി.കെ റുഫീനക്ക് കൈമാറി. നഗരസഭ വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൾ ഗഫൂർ, പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ എന്നിവർ സന്നിഹിതരായിരുന്നു.
ഒയിസ്ക ലോക്ക് ഡൗണിന് മുമ്പായി സാനിറ്റൈസറുകൾ നിർമ്മിച്ച് വിതരണം നടത്തിയിരുന്നു. പി. എച്ച്.സികൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമുള്ള ക്യാരി ബാഗുകളും വിതരണം ചെയ്തിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here