1995 മുമ്പുള്ള ഒമാൻ റിയാൽ കറൻസികൾ പിൻവലിച്ചു
മസ്കറ്റ്: കാലാവധി കഴിഞ്ഞ ബാങ്ക് നോട്ടുകൾ മാറ്റിവാങ്ങുന്നതിനുള്ള അവസാന തീയതി ബുധനാഴ്ച അവസാനിച്ചെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. 1995 നവംബർ ഒന്നിന് മുമ്പ് ഇറങ്ങിയ നോട്ടുകളാണ് വിനിമയത്തിൽനിന്ന് പിൻവലിച്ചിട്ടുള്ളത്. ജൂലൈ ഒന്നു മുതൽ 30 ദിവസത്തിനകം ഈ നോട്ടുകൾ മാറ്റിവാങ്ങണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരുന്നു.
ഈ നോട്ടുകൾ കൈവശമുള്ളവർ സെൻട്രൽ ബാങ്കിന്റെ റൂവി ഹെഡ് ഓഫിസിലോ സലാല, സൊഹാർ എന്നിവിടങ്ങളിലെ ശാഖകളിലോ നൽകി മാറ്റിയെടുക്കേണ്ടതാണ് ബാങ്ക് അറിയിച്ചിരുന്നത്. 1970ൽ മസ്കത്ത് കറൻസി അതോറിറ്റി പുറത്തിറക്കിയ സൗദി റിയാൽ കാലാവധി കഴിഞ്ഞതിൽ ഉൾപ്പെടും.
100 ബൈസ, കാൽ റിയാൽ, അര റിയാൽ, ഒരു റിയാൽ, അഞ്ച് റിയാൽ, പത്ത് റിയാൽ എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്. 1972ൽ പുറത്തിറക്കിയ 100 ബൈസ, കാൽ റിയാൽ, അര റിയാൽ, ഒരു റിയാൽ, അഞ്ച് റിയാൽ, പത്ത് റിയാൽ എന്നിവയും 1976ൽ പുറത്തിറക്കിയ 100 ബൈസ മുതൽ 50 റിയാൽ വരെയുള്ള എല്ലാ നോട്ടുകളും പിൻവലിച്ചിട്ടുണ്ട്. 1985ൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ മുതൽ 50 റിയാൽ വരെ എല്ലാ നോട്ടുകളും ഈ ഗണത്തിൽ ഉൾപ്പെടും. 1995 നവംബർ ഒന്നിന് പുറത്തിറക്കിയ നോട്ടുകളും പിൻവലിച്ചിട്ടുണ്ട്.
മുൻഭാഗത്ത് തിളങ്ങുന്ന ഹോളോഗ്രാഫി സെക്യൂരിറ്റി വരയില്ലാത്ത എല്ലാ 50 റിയാലിന്റെയും 20 റിയാലിെന്റെയും 10 റിയാലിന്റെയും അഞ്ച് റിയാലിന്റെയും എല്ലാ നോട്ടുകൾക്കും നിരോധനം ബാധകമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here