HomeNewsInaugurationവളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി നാടിന് സമർപ്പിച്ചു

വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി നാടിന് സമർപ്പിച്ചു

Omankuzhi-cheerani

വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി നാടിന് സമർപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണം നടത്തിയ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി പുതുവത്സര ദിനത്തിൽ നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നാടിനു സമർപ്പിച്ചു. വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ മുജീബ് വാലാസി അധ്യക്ഷനായിരുന്നു.
Omankuzhi-cheerani
പതിറ്റാണ്ടുകളായി കഞ്ഞിപ്പുര ചീരാണി പ്രദേശത്തെ ജനങ്ങൾ കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്നതാണ് ഓമാൻ കുഴി .അപകടകരമായ രീതിയിൽ കുട്ടികൾ കുളിക്കുന്നതും പ്രദേശത്തെ ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വേനൽ കാലത്തും പ്രദേശത്തെ കിണറുകളിൽ വെള്ളം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഉറവിടം ഓമാൻ കുഴിയാണ്. കുഴിക്കൽ ബാവ (കൊണ്ടെത്ത് ബാവ ) എന്നവർ പതിറ്റാണ്ടു കൾക്ക് മുന്നേ പഞ്ചായത്ത് ആയ സമയത്ത് വിട്ടു കൊടുത്തതാണ് ഈ സ്ഥലം. ജലാശയങ്ങൾ സംരക്ഷിക്കുക എന്ന മുൻസിപ്പാലിറ്റിയുടെ ലക്ഷ്യം മുൻ നിർത്തിയാണ് നഗരസഭ CFC ഫണ്ട് അനുവദിച്ചു ഓമാൻ കുഴി പുനരുദ്ധാരണം നടത്തിയത്. അൻഫർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ് ,മുസ്തഫ മാസ്റ്റർ കണിയാലിൽ, അബ്ദുൽ കരീം തുളുനാടൻ ,ജലീൽ കൊണ്ടെത്ത് ,അഷിത റഷീദ് ,അബ്ദുൽ മജീദ് കുണ്ടിൽ ,സിദ്ധീഖ് കൊണ്ടെത്ത് ,ജലാൽ കടക്കാടൻ എന്നിവർ സംസാരിച്ചു .താഹിർ വട്ടപ്പാറ നന്ദി പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!