ബലി പെരുന്നാൾ; ഇന്നും നാളെയും കടകള്‍ എട്ടുവരെ
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇതേ ദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലെ ചിക്കൻ സ്റ്റാളുകൾക്കും തുറന്ന് പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ബാങ്കുകൾ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതൽ പകൽ രണ്ടുവരെ പ്രവർത്തിപ്പിക്കാം. പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാർഡുകളിൽ നിലവിലുള്ള കർശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാർഡിലുള്ള നിയന്ത്രണം തുടരും. യോഗത്തിൽ എഡിഎം എൻ എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here