HomeNewsBusinessമത്സ്യങ്ങളിലെ രാസ സാന്നിദ്ധ്യം: വിൽപ്പനയെ സാരമായി ബാധിച്ചതായി വളാഞ്ചേരിയിലെ മത്സ്യ വ്യാപാരികൾ

മത്സ്യങ്ങളിലെ രാസ സാന്നിദ്ധ്യം: വിൽപ്പനയെ സാരമായി ബാധിച്ചതായി വളാഞ്ചേരിയിലെ മത്സ്യ വ്യാപാരികൾ

fish-valanchery

മത്സ്യങ്ങളിലെ രാസ സാന്നിദ്ധ്യം: വിൽപ്പനയെ സാരമായി ബാധിച്ചതായി വളാഞ്ചേരിയിലെ മത്സ്യ വ്യാപാരികൾ

വളാഞ്ചേരി: മത്സ്യങ്ങളിൽ ഫോർമാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് മത്സ്യ വിൽപ്പന അടുത്ത കാലങ്ങളിലൊന്നുമില്ലാത്ത തരത്തിലാണ് കുറഞ്ഞിരിക്കുന്നതെന്ന് വളാഞ്ചേരി മത്സ്യ മാർക്കറ്റിലെ വിൽപ്പനക്കാർ പറയുന്നു. മത്സ്യങ്ങൾക്ക് വില വർദ്ധിക്കുന്ന ട്രോളിങ് നിരോധനകാലത്താണ് ഇങ്ങനെയൊരവസ്ഥ നേരിടുന്നതെന്നും വിൽപ്പനക്കാർ ആശങ്കയോടെ പറയുന്നു. കഴിഞ്ഞ നോമ്പുകാലത്ത് ഉയർന്ന വിലയിലെത്തിയിരുന്ന മത്സ്യങ്ങൾക്കെല്ലാം പകുതിയിലധികം വില കുറഞ്ഞിരിക്കുന്നതായും വ്യാപാരികൾ പറയുന്നു.
fish-valanchery
മുന്നൂറ് രൂപയോളമെത്തിയിരുന്ന മത്തിയുടെ ഇന്നത്തെ വില എൺപത് രൂപയാണ്. അയല നൂറ്, നത്തോലി എൺപത് , ചെമ്മീൻ ഇരുനൂറ് എന്നിങ്ങനെയാണ് മത്സ്യങ്ങളുടെ ഇന്നത്തെ വിൽപ്പന. വലിയ മത്സ്യങ്ങൾക്കും വില കാര്യമായി കുറഞ്ഞിട്ടുണ്ട്.
valanchery-fish
തമിഴ്നാട്,ബേപ്പൂർ, ചാലിയം, കൊയിലാണ്ടി, ചാവക്കാട്, പരപ്പനങ്ങാടി തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് വളാഞ്ചേരി മത്സ്യ മാർക്കറ്റിലേക്ക് പ്രധാനമായും മത്സ്യമെത്തുന്നത്. കേരളത്തിലെ ട്രോളിങ് നിരോധനം മുന്നിൽക്കണ്ട് വലിയ കച്ചവടം പ്രതീക്ഷിച്ച തമിഴ്നാടൻ മത്സ്യവ്യാപാരികൾക്കിത് തിരിച്ചടിയായി. അതിർത്തിയിൽ പരിശോധന കർശനമായതോടെ മത്സ്യത്തിന്റെ കയറ്റുമതിയും കുറഞ്ഞു.
അതേ സമയം ഇറച്ചിക്കോഴി വിൽപ്പന കൂടിയിട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു.
(റിപ്പോർട്ട് :രാജേഷ് വി അമല)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!